വിനീതഹൃദയനായ യേശുവേ, ഞങ്ങളെ സ്നേഹിക്കാന്‍ പഠിപ്പിക്കേണമേ!
ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി
തിരുഹൃദയത്തെ ദൃഢവിശ്വാസത്തോടുകൂടി നോക്കാന്‍ മാര്‍പ്പാപ്പാ ക്ഷണിക്കുന്നു
തിരുഹൃദയത്തിന് പ്രത്യകം പ്രതിഷ്ഠിതമായ ജൂണ്‍ മാസത്തിലെ ഈ വെള്ളിയാഴ്ച (11/06/2021) തിരുസഭ തിരുഹൃദയത്തിരുന്നാള്‍ ആചരിക്കുന്ന പശ്ചാത്തലത്തില്‍ ട്വിറ്ററില്‍ കണ്ണിചേര്‍ത്ത സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പായുടെ ഈ ക്ഷണമുള്ളത്. “യേശുവിന്‍റെ തിരുഹൃദയത്തെ ആത്മവിശ്വാസത്തോടെ നോക്കാനും, എല്ലായ്പ്പോഴും, സര്‍വ്വോപരി, ഈ ജൂണ്‍മാസത്തില്‍, ഇപ്രകാരം ആവര്‍ത്തിക്കാനും ഞാന്‍ നിങ്ങളെ ഓരോരുത്തരെയും ക്ഷണിക്കുകയാണ്: ശാന്തശീലനും വിനീതഹൃദയനുമായ യേശുവേ, ഞങ്ങളുടെ ഹൃദയത്തെ രൂപാന്തരപ്പെടുത്തുകയും ദൈവത്തെയും അയൽക്കാരനെയും ഉദാരതയോടെ സ്നേഹിക്കാൻ ഞങ്ങളെ പഠിപ്പിക്കുകയും ചെയ്യേണമേ” എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.
വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
IT: Invito ciascuno di voi a guardare con fiducia al Sacro Cuore di Gesù e a ripetere spesso, soprattutto durante questo mese di giugno: Gesù mite e umile di cuore, trasforma i nostri cuori ed insegnaci ad amare Dio e il prossimo con generosità.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: