ലയോളയിലെ വിശുദ്ധ ഇഗ്നേഷ്യസ്.... ഒരു മാനസാന്തരത്തിന്‍റെ കഥ ലയോളയിലെ വിശുദ്ധ ഇഗ്നേഷ്യസ്.... ഒരു മാനസാന്തരത്തിന്‍റെ കഥ 

വിശുദ്ധ ഇഗ്നേഷ്യസ് ലയോള മുറിപ്പെട്ടതിന്‍റെ 500-ാം വാർഷികം

മെയ് 20 വ്യാഴം – വിശുദ്ധ ഇഗ്നേഷ്യസിന്‍റെ സ്മരണയിൽ ഈശോസഭാംഗം കൂടിയായ പാപ്പാ ഫ്രാൻസിസ് കണ്ണിചേർത്ത ട്വിറ്റർ :

“പാംപ്ലോനയിൽ വിശുദ്ധ ഇഗ്നേഷ്യസ് മുറിവേറ്റതിന്‍റെ 500-ാം വാർഷിക ദിനത്തിൽ ഈശോസഭാ സ്ഥാപകനായ വിശുദ്ധന്‍റെ മനഃപരിവർത്തനത്തിന്‍റെ യാത്രയിൽ പങ്കുചേരാൻ എല്ലാവരെയും ഞാൻ ക്ഷണിക്കുന്നു. അതിലൂടെ നാമും നവീകരിക്കപ്പെടുവാനും എല്ലാം പുതുതായി തുടങ്ങുവാനും ഇടവരട്ടെ.”  #ഇഗ്നേഷ്യസ്500

മെയ് 20, വ്യാഴാഴ്ച ഈശോസഭാംഗമായ പാപ്പാ ഫ്രാൻസിസ് ട്വിറ്ററിൽ പങ്കുവച്ച സന്ദേശമാണിത്.

ഇംഗ്ലിഷ് ഉൾപ്പെടെ 9 ഭാഷകളിൽ പാപ്പാ ഫ്രാൻസിസ് ഈ സന്ദേശം പങ്കുവച്ചു.

“On this 500th anniversary of St. Ignatius’ wound in Pamplona, I invite everyone to join in this journey of conversion with the pilgrim Ignatius, so that we may be renewed and see all things new in Christ.” #Ignatius500

പാംപ്ലോന പോരാട്ടം :
ഫ്രാൻസും ഹാഫ്സ്ബർഗും തമ്മിൽ 1521-1526 കാലയളവിൽ നടന്ന യുദ്ധത്തിന്‍റെ ഭാഗമായിരുന്നു (Battle of Pamplona) പാംപ്ലോനയിലെ പോരാട്ടം. 1521-ൽ നവാരെ പ്രദേശം സ്പെയിൻ കീഴടക്കി. ഫ്രഞ്ചു പിൻതുണയോടെ തിരിച്ചടി ആരംഭിച്ചു. സ്പേയിനിന്‍റെ ഭഗനായിരുന്ന ലയോളയിലെ ഇഗ്നേഷ്യസ് ഉൾപ്പെടുന്ന സ്പാനിഷ് സേനയെ പാംപ്ലോനയിൽവെച്ച് നവാരെക്കാർ തോല്‍പിക്കുകയും സൈനിക താവളം കീഴടക്കുകയും ചെയ്തു. ഈ പോരാട്ടത്തിൽ കോട്ടയിൽ കാവൽ റോന്തു ചുറ്റുകയായിരുന്ന ഇഗ്നേഷ്യസിന്‍റെ രണ്ടു കാലുകളും പീരങ്കി വെടിയേറ്റ് തകർന്നു. ഈ മുറിവുകളാണ് പിന്നീട് ഈശോ സഭയുടെ സ്ഥാപകനും വിശുദ്ധനുമായിത്തീർന്ന ഇഗ്നേഷ്യസിന്‍റെ മാനസാന്തരത്തിന് കാരണമായത്. ഇതു നടന്നത് 1521 മെയ് 20-നായിരുന്നു.
 

Presented by fr william nellikal 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 May 2021, 15:47