തിരയുക

സംഗമത്തിൽ പങ്കെടുക്കുന്ന യുവജനങ്ങൾ സംഗമത്തിൽ പങ്കെടുക്കുന്ന യുവജനങ്ങൾ  

ലെബനനിൽ യുവജനസമ്മേളനത്തിനു തുടക്കമായി

യുദ്ധങ്ങളും, മറ്റു സാമ്പത്തിക പ്രതിസന്ധിയുമെല്ലാം ഏറെ ദുരിതത്തിലാഴ്ത്തിയ ലെബനനിൽ, യുവജനങ്ങൾക്കായുള്ള, സംഗമം ആരംഭിച്ചു. "ക്രിസ്തുവിൽ ഏകഹൃദയം" എന്നതാണ് സംഗമത്തിന്റെ ആപ്തവാക്യം.

വത്തിക്കാൻ ന്യൂസ്

"ക്രിസ്തുവിൽ ഏകഹൃദയം"എന്ന പ്രമേയത്തിൽ നടക്കുന്ന ലോക അർമേനിയൻ കത്തോലിക്കാ യുവജന സംഗമത്തിന് ലെബനനിൽ തുടക്കമായി. അർമേനിയൻ കത്തോലിക്കാ സഭയുടെ പാത്രിയർക്കീസ് മോറാൻ മോർ റാഫേൽ ബെദ്രോസ് ഇരുപത്തിയൊന്നാമൻ മിനാസിയാൻ ആണ് സംഗമം ഉദ്ഘാടനം ചെയ്തത്.

ലബനനിലെ അർമേനിയൻ കാത്തലിക് യൂത്ത് യൂണിയൻ സംഘടിപ്പിച്ച ഈ അന്താരാഷ്ട്ര സംഗമത്തിൽ സിറിയ, ഇറാഖ്, ഫ്രാൻസ്, കാനഡ തുടങ്ങി ആറിലധികം രാജ്യങ്ങളിൽ നിന്നുള്ള യുവജനങ്ങൾ പങ്കെടുക്കുന്നുണ്ട്. നിരവധി മെത്രാന്മാരും, വൈദികരും സംഗമത്തിൽ സംബന്ധിക്കുന്നുണ്ട്.

യുവജനങ്ങൾ സഭയുടെ സ്പന്ദിക്കുന്ന ഹൃദയവും, നവീകരിക്കപ്പെട്ട പ്രതീക്ഷയുമാണെന്ന് പാത്രിയർക്കീസ് മിനാസിയാൻ തന്റെ ഉദ്ഘാടന പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു. ക്രിസ്തുവുമായുള്ള ബന്ധം ആഴപ്പെടുത്താനും സഭയിലും സമൂഹത്തിലും സുവിശേഷത്തിന്റെ സാക്ഷികളാകാനും ഈ ദിനങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം യുവജനങ്ങളെ ആഹ്വാനം ചെയ്തു.

വരും ദിവസങ്ങളിൽ ആരാധനക്രമങ്ങൾ, പഠന ക്ലാസുകൾ, സേവന പ്രവർത്തനങ്ങൾ, തീർത്ഥാടനങ്ങൾ എന്നിവ സംഗമത്തിന്റെ ഭാഗമായി നടക്കും. 'ക്രിസ്തുവിൽ ഏകഹൃദയം' എന്ന ലക്ഷ്യത്തോടെ യുവജനങ്ങളെ വിശ്വാസത്തിൽ ഒന്നിപ്പിക്കുകയാണ് ഈ സംഗമം ലക്ഷ്യമിടുന്നത്. . ആത്മീയവും മാനുഷികവുമായ വളർച്ച ലക്ഷ്യമിട്ടുള്ള വിപുലമായ പരിപാടികളാണ് സംഗമത്തിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. ഏറെ സന്നദ്ധപ്രവർത്തകരും സംഗമത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്നു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

01 ഓഗസ്റ്റ് 2026, 11:58