വിശ്വാസികൾക്കൊപ്പം കർദിനാൾ പിറ്റ്സബല്ല വിശ്വാസികൾക്കൊപ്പം കർദിനാൾ പിറ്റ്സബല്ല  

യുദ്ധം മൂലം വിശുദ്ധ നാട്ടിലെ വിശുദ്ധവാര തിരുക്കർമ്മങ്ങൾക്ക് നിയന്ത്രണം

വിശുദ്ധ നാട്ടിൽ എല്ലാവർഷവും നടക്കുന്ന, ഒലിവ് മലയിലെ പരമ്പരാഗത ഓശാന ഞായർ പ്രദക്ഷിണം, യുദ്ധത്തിന്റെ ഭീകരതയിൽ, ഈ വർഷം റദ്ദാക്കിയിരിക്കുന്നുവെന്നും, തൈലപരികർമ്മപൂജ മാറ്റിവച്ചിരിക്കുന്നുവെന്നും, ജറുസലേമിലെ ലത്തീൻ പാത്രിയാർക്കീസ് കർദ്ദിനാൾ പിറ്റ്സബല്ല പുറത്തിറക്കിയ സന്ദേശത്തിൽ പറഞ്ഞു.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

സംഘർഷവും സമീപകാലത്തെ സംഭവങ്ങളും ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ, ഭാവിയിലേക്ക് , തത്സമയം, പുരോഗതിയുടെ നല്ല സൂചന നൽകുന്നില്ലെന്നു എടുത്തു പറഞ്ഞുകൊണ്ട്, ജറുസലേമിലെ ലത്തീൻ പാത്രിയാർക്കീസ് ​​കർദ്ദിനാൾ പിറ്റ്സബല്ല, വിശുദ്ധ നാട്ടിൽ എല്ലാവർഷവും നടക്കുന്ന, ഒലിവ് മലയിലെ പരമ്പരാഗത ഓശാന ഞായർ പ്രദക്ഷിണം, യുദ്ധത്തിന്റെ ഭീകരതയിൽ, ഈ വർഷം  റദ്ദാക്കിയിരിക്കുന്നുവെന്നും, തൈലപരികർമ്മപൂജ മാറ്റിവച്ചിരിക്കുന്നുവെന്നും, അറിയിച്ചുകൊണ്ട് സന്ദേശം പ്രസിദ്ധീകരിച്ചു. മറ്റ് ക്രിസ്ത്യൻ സഭകളുമായി ചേർന്നു കൊണ്ടും, അധികാരികളുടെ നിർദേശങ്ങൾ അനുസരിച്ചും മറ്റു ദിവസത്തെ കർമ്മങ്ങൾ  എങ്ങനെ നടത്താമെന്നതിനെപ്പറ്റി ചിന്തിക്കുകയാണെന്നും കർദിനാൾ കൂട്ടിച്ചേർത്തു.

അതേസമയം രൂപതയിലെ ദേവാലയങ്ങൾ വിശ്വാസികൾക്കായി തുറന്നു കൊടുക്കുമെന്നും, ഇടവ വികാരിമാർ, സാധ്യമായ എല്ലാ മാർഗങ്ങളിലൂടെയും, പ്രാർത്ഥനകൾക്കും, ഈസ്റ്റർ ആഘോഷങ്ങളിൽ വിശ്വാസികളുടെ പങ്കാളിത്തവും പ്രോത്സാഹിപ്പിക്കുന്നതിന് സാധ്യമായതെല്ലാം ചെയ്യുമെന്നും കർദിനാൾ അറിയിച്ചു.

എല്ലാവരെയും ബാധിക്കുന്ന ഈ യുദ്ധകാലത്തിന്റെ കാഠിന്യത്തിന് പുറമേ, കർത്താവിന്റെ ഈസ്റ്റർ ആഘോഷിക്കാൻ സാധിക്കാത്തതിലെ വിഷമവും കർദിനാൾ പങ്കുവച്ചു. എന്നാൽ, "നിങ്ങൾ നിരാശരാകാതെ എപ്പോഴും പ്രാർത്ഥിക്കുവിൻ" (ലൂക്ക 18:1) എന്ന് യേശു തന്റെ ശിഷ്യന്മാർക്ക് നൽകിയ ക്ഷണം ഓർമ്മിക്കേണ്ട സമയമാണിതെന്നും, അതിനാൽ കുടുംബങ്ങളിലും, സമൂഹങ്ങളിലും കൂടുതലായി പ്രാർത്ഥിക്കണമെന്നു ആഹ്വാനം ചെയ്ത കർദിനാൾ,  മാർച്ച് 28 ശനിയാഴ്ച്ച, സംഘർഷം മൂലം കഷ്ടപ്പെടുന്നവർക്ക്, സമാധാനത്തിന്റെയും ശാന്തതയുടെയും ദാനത്തിനായി, ജപമാല ചൊല്ലി പ്രാർത്ഥിക്കുവാൻ ഏവരെയും ക്ഷണിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 മാർച്ച് 2026, 13:01