തിരയുക

ജറുസലേമിലെ ഒലിവ് തോട്ടം ജറുസലേമിലെ ഒലിവ് തോട്ടം  

വിശുദ്ധ നാട്ടിലെ ക്രൈസ്തവരെ സഹായിക്കുന്നതിലൂടെ അവർക്ക് പ്രത്യാശ പകരുന്നു

വിശുദ്ധ നാടിൻറെ സൂക്ഷിപ്പുകാരനായ, ഫ്രാൻസിസ്കൻ സന്യാസസഭയിൽപെട്ട, ഫാ, ഫ്രാഞ്ചെസ്‌കോ ഇൽപ്പൊ, ദുഖവെള്ളിയാഴ്ച്ച, വിശുദ്ധ നാട്ടിലെ ആളുകളെ സഹായിക്കുന്നതിനുളള സ്തോത്രക്കാഴ്ചയിൽ ഏവരുടെയും സഹകരണം അഭ്യർത്ഥിച്ചു

വത്തിക്കാൻ ന്യൂസ്

വിശുദ്ധ നാട്ടിൽ അനുദിനം വർധിച്ചുവരുന്ന യുദ്ധ ഭീകരതയുടെ സാഹചര്യത്തിൽ, ക്രൈസ്തവർക്ക് വേണ്ടി പ്രാർത്ഥിക്കുവാനും, അവരെ സഹായിക്കുവാനും ലോകമെമ്പാടുമുള്ള ക്രിസ്തീയ സമൂഹങ്ങൾ  ദുഃഖവെള്ളിയാഴ്ച ദിവസം, പ്രത്യേകമായ സ്തോത്രക്കാഴ്ച്ച നടത്താറുണ്ട്.  ഇതിനായി, വിശുദ്ധ നാടിൻറെ സൂക്ഷിപ്പുകാരനായ, ഫ്രാൻസിസ്കൻ സന്യാസസഭയിൽപെട്ട, ഫാ, ഫ്രാഞ്ചെസ്‌കോ ഇൽപ്പൊ, ഒരിക്കൽക്കൂടി അഭ്യർത്ഥന നടത്തി.

ഏറെ ദുരിതങ്ങളിലൂടെ കടന്നു പോകുന്ന വിശുദ്ധ നാട്ടിലെ ക്രൈസ്തവർക്ക്, ആത്മീയവും ഭൗതീകവുമായ മറ്റു ക്രൈസ്തവരുടെ സഹായങ്ങൾ,  പ്രത്യാശയുടെയും സമാധാനത്തിന്റെയും ഒരു മൂർത്തമായ അടയാളമാണെന്നു അദ്ദേഹം എടുത്തു പറഞ്ഞു.

ലോകമെമ്പാടുമുള്ള മെത്രാന്മാരെയും , വൈദികരെയും, വിശ്വാസികളെയും അഭിസംബോധന ചെയ്ത് 1974 മാർച്ച് മാസത്തിൽ, പോൾ ആറാമൻ പാപ്പായാണ് നോബിസ് ആനിമോ എന്ന  അപ്പസ്തോലിക പ്രബോധനം വഴിയായി ഈ സമാഹരണത്തിനു തുടക്കം കുറിച്ചത്.

ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികളും, വിശുദ്ധ നാടും  തമ്മിലുള്ള ബന്ധം കൂടുതൽ ആഴത്തിലാക്കുക എന്നതാണ് ഇതിന്റെ പ്രധാനപ്പെട്ട ലക്‌ഷ്യം. ജറുസലേം, പലസ്തീൻ, ഇസ്രായേൽ, ജോർദാൻ, സൈപ്രസ്, സിറിയ, ലെബനൻ, ഈജിപ്ത്, എത്യോപ്യ, എറിത്രിയ, തുർക്കി, ഇറാൻ, ഇറാഖ് എന്നിവിടങ്ങളിലെ ജനങ്ങൾ ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികളുടെ ഉദാരമായ സംഭാവനകളിൽ നിന്ന് പ്രയോജനം നേടുന്നു

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

31 മാർച്ച് 2026, 12:29