മർദ്ദനങ്ങൾക്ക് നടുവിലും വിശ്വാസം കൈവിടാതെ ഹൈറ്റിയിലെ കത്തോലിക്കർ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
2025ൽ മാത്രം ഏകദേശം 5,500 നു മുകളിൽ ആളുകളുടെ ജീവൻ അപഹരിച്ച, ഹൈറ്റിയിൽ പതിനാലു ലക്ഷത്തിനു മുകളിൽ ആളുകളാണ്, സ്വന്തം വീടുകൾ ഉപേക്ഷിച്ചു പോകുവാൻ നിർബന്ധിതരായത്. മനുഷ്യാവകാശങ്ങൾക്കു വേണ്ടിയുള്ള ഐക്യരാഷ്ട്ര സഭയുടെ സംഘടനയുടെ റിപ്പോർട്ടിലാണ് ഇക്കാര്യം എടുത്തു പറയുന്നത്. കഴിഞ്ഞ 12 മാസത്തിനിടെ, തലസ്ഥാനമായ പോർട്ട്-ഔ-പ്രിൻസിന് അപ്പുറത്തേക്ക് ക്രിമിനൽ സംഘങ്ങൾ വ്യാപിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.
സാമ്പത്തികമായ ചൂഷണം, ലൈംഗീക അതിക്രമം എന്നിവ വ്യാപകമായി ഹൈറ്റിയിൽ തുടരുകയാണ്. കുറഞ്ഞത് 1,571 സ്ത്രീകളും പെൺകുട്ടികളും ലൈംഗിക അതിക്രമത്തിന് ഇരകളായെന്നും റിപ്പോർട്ടിൽ അടിവരയിടുന്നു. പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെയുള്ള ആളുകളുമായി, ക്രിമിനൽ സംഘങ്ങളിലെ അംഗങ്ങൾ, പ്രണയ ബന്ധങ്ങൾ നടിച്ച്, ദീർഘകാല ലൈംഗിക ചൂഷണത്തിനും ദുരുപയോഗത്തിനും വിധേയരാക്കുന്നുവെന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങളും റിപ്പോർട്ട് പുറത്തുവിട്ടു.
നാശത്തിന്റെയും അക്രമത്തിന്റെയും ഈ സാഹചര്യത്തിൽ, ജെറീമിയിൽ നിന്ന് 300 കിലോമീറ്റർ അകലെയുള്ള പൗർസിൻ പിക്-മകായ എന്ന ചെറിയ കത്തോലിക്കാ സമൂഹം, എന്നാൽ സഹോദര ഐക്യത്തിന്റെ മാതൃകയായി മാറുകയാണ്. സകലത്തെയും ചേർത്തുനിർത്തിക്കൊണ്ട്, സമാധാനത്തിന്റെ ആശ്വാസം ഏവർക്കും പകർന്നു നൽകുവാൻ ഈ സമൂഹം വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നു.
മെലിസ ചുഴലിക്കാറ്റ് നാശം വിതച്ച ഉപജീവന മാർഗങ്ങളിൽ ആളുകളെ തിരികെ എത്തിക്കുവാനും അപ്രകാരം മാനുഷിക അന്തസ്സ് തിരികെ നൽകുവാനും, കത്തോലിക്കാ സഭാ അംഗങ്ങൾ ഏവരെയും പ്രോത്സാഹിപ്പിക്കുകയും, മൂർത്തമായ മാർഗങ്ങൾ കണ്ടെത്തിക്കൊടുക്കുകയും ചെയ്യുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: