തിരയുക

മോൺസിഞ്ഞോർ പൗളോ വിശ്വാസികൾക്കൊപ്പം മോൺസിഞ്ഞോർ പൗളോ വിശ്വാസികൾക്കൊപ്പം  

അറേബ്യയിലെ പരിശുദ്ധ മാതാവ് നമ്മെ സംരക്ഷിക്കുകയും, സമാധാനം നൽകുകയും ചെയ്യട്ടെ: മോൺസിഞ്ഞോർ മർത്തിനെല്ലി

മധ്യപൂർവേഷ്യയിൽ നിലനിൽക്കുന്ന യുദ്ധസാഹചര്യങ്ങളെ മുൻനിർത്തി, ജനങ്ങളുടെ സമാധാനത്തിനും, ക്ഷേമത്തിനും വേണ്ടി പ്രാർത്ഥിക്കുവാൻ, ദക്ഷിണ അറേബ്യയിലെ അപ്പസ്തോലിക വികാരി മോൺസിഞ്ഞോർ പൗളോ മർത്തിനെല്ലി വിശ്വാസികളെ ക്ഷണിച്ചു.

ഫാ. മാർക്ക് റോബിൻ ദെസ്തുര, RCJ, ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

യുദ്ധത്തിന്റെ ഭീകരതയിൽ, ഗൾഫ് മേഖലയിലെ ആളുകൾ പരിഭ്രാന്തരായിരിക്കുമ്പോൾ,ദക്ഷിണ അറേബ്യയിലെ അപ്പസ്തോലിക വികാരി മോൺസിഞ്ഞോർ പൗളോ മർത്തിനെല്ലി,  യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഒമാൻ, യെമൻ എന്നിവിടങ്ങളിൽ താമസിക്കുന്ന കത്തോലിക്കാ സമൂഹങ്ങളോട് "സമാധാനത്തിനും അനുരഞ്ജനത്തിനും" വേണ്ടി ജപമാല ചൊല്ലി പ്രാർത്ഥിക്കുവാൻ ആഹ്വാനം ചെയ്തു.

ശനിയാഴ്ച ആരംഭിച്ച യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണങ്ങൾക്ക് ശേഷം, ഇറാൻ ഗൾഫ് മേഖലയിലെ വിമാനത്താവളങ്ങൾ, കെട്ടിടങ്ങൾ, തുറമുഖങ്ങൾ, നിരവധി നഗര ഘടനകൾ, പ്രത്യേകിച്ച് ദോഹ, മനാമ, കുവൈറ്റ് സിറ്റി തുടങ്ങിയ നഗരങ്ങളിൽ ആക്രമണം നടത്തിയിരുന്നു. ഇതേതുടർന്ന്, മാർച്ചു മാസം ഒന്നാം തീയതി, ലിയോ പതിനാലാമൻ പാപ്പാ നടത്തിയ സമാധാനത്തിനുള്ള ആഹ്വാനവും, പ്രാർത്ഥിക്കുവാനുള്ള ക്ഷണവും വിശ്വാസികളെ ആഴത്തിൽ സ്പർശിച്ചുവെന്നും, മോൺസിഞ്ഞോർ പൗളോ, വത്തിക്കാൻ മാധ്യമത്തോട് പ്രതികരിച്ചു.

ജനങ്ങൾക്കിടയിൽ സമാധാനവും അനുരഞ്ജനവും പ്രോത്സാഹിപ്പിക്കുന്നതിനും,  നമ്മുടെ മുന്നിലുള്ള എല്ലാ തടസ്സങ്ങളും നീക്കം ചെയ്യാൻ കഴിയുന്നതിനും  നയതന്ത്രവും , സംഭാഷണവും ഊട്ടിയുറപ്പിക്കണമെന്ന പാപ്പായുടെ ആഹ്വാനവും മോൺസിഞ്ഞോർ മർത്തിനെല്ലി എടുത്തുപറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 മാർച്ച് 2026, 11:34