തിരയുക

ലിയോ പതിനാലാമൻ പാപ്പായും, ഉക്രേനിയൻ ഗ്രീക്ക് കത്തോലിക്കാ സഭയുടെ തലവനായ സ്വിയാറ്റോസ്ലാവ് ഷെവ്ചുക്കും ലിയോ പതിനാലാമൻ പാപ്പായും, ഉക്രേനിയൻ ഗ്രീക്ക് കത്തോലിക്കാ സഭയുടെ തലവനായ സ്വിയാറ്റോസ്ലാവ് ഷെവ്ചുക്കും   (@Vatican Media)

ഉക്രൈനിലെ ഗ്രീക്ക് കത്തോലിക്കാ സഭാ തലവൻ പാപ്പായെ സന്ദർശിച്ചു

ഫെബ്രുവരി 12-ന് രാവിലെ, വത്തിക്കാൻ അപ്പസ്തോലിക കൊട്ടാരത്തിൽ, ലിയോ പതിനാലാമൻ പാപ്പായും, ഉക്രേനിയൻ ഗ്രീക്ക് കത്തോലിക്കാ സഭയുടെ തലവനായ സ്വിയാറ്റോസ്ലാവ് ഷെവ്ചുക്കും തമ്മിൽ കൂടിക്കാഴ്ച്ച നടത്തി

വത്തിക്കാൻ ന്യൂസ്

യുദ്ധത്തിന്റെ ഭീകരത ഏറെ അനുഭവിക്കുന്ന ഉക്രേനിയൻ ജനതയെ പ്രതിനിധീകരിച്ചുകൊണ്ട്, ഫെബ്രുവരി 12-ന് രാവിലെ, വത്തിക്കാൻ അപ്പസ്തോലിക കൊട്ടാരത്തിൽ, ലിയോ പതിനാലാമൻ പാപ്പായും, ഉക്രേനിയൻ ഗ്രീക്ക് കത്തോലിക്കാ സഭയുടെ തലവനായ മേജർ ആർച്ചുബിഷപ്പ് സ്വിയാറ്റോസ്ലാവ് ഷെവ്ചുക്കും തമ്മിൽ കൂടിക്കാഴ്ച്ച നടത്തി. ആർച്ചുബിഷപ്പിന്‌, പാപ്പാ സ്വാഗതം ആശംസിച്ചപ്പോൾ, വത്തിക്കാനിൽ എത്തിച്ചേരുവാനും, പാപ്പായെ കാണുവാനും സാധിച്ചതിൽ തനിക്കുള്ള അതിയായ സന്തോഷം തിരികെ അറിയിക്കുകയും ചെയ്തു.

ഉക്രൈൻ ജനതയ്ക്കുള്ള  ഐക്യദാർഢ്യത്തിനും പിന്തുണയ്ക്കും, രാഷ്ട്രത്തിന്റെ  നീതിയുക്തവും ശാശ്വതവുമായ സമാധാനത്തിലേക്കുള്ള പാതയിൽ പരിശുദ്ധ സിംഹാസനത്തിന്റെ നയതന്ത്ര ശ്രമങ്ങൾക്കും, ആർച്ചുബിഷപ്പ്, പാപ്പായ്ക്കു നന്ദിയർപ്പിച്ചു. ഉക്രേനിയൻ സിവിൽ സമൂഹവുമായും അന്താരാഷ്ട്ര സമൂഹവുമായും സഹകരിക്കുന്നതിന് ഉക്രേനിയൻ ഗ്രീക്ക് കത്തോലിക്കാ സഭ നടത്തുന്ന നിരവധി സംരംഭങ്ങളെക്കുറിച്ച് ആർച്ചുബിഷപ്പ്, പാപ്പായോട് സംസാരിച്ചു.

കൂടിക്കാഴ്ച്ചയുടെ  അവസാനം, ഉക്രെയ്ൻ സന്ദർശിക്കാനുള്ള ക്ഷണം പാപ്പായ്ക്ക് നൽകുകയും ചെയ്തു. ഇത് രണ്ടാമത്തെ തവണയാണ്, ആർച്ചുബിഷപ്പ് സ്വിയാറ്റോസ്ലാവ് ഷെവ്ചുക്കും, പാപ്പായും തമ്മിൽ കൂടിക്കാഴ്ച്ച നടത്തുന്നത്. കൂടിക്കാഴ്ചയുടെ അവസരത്തിൽ, യുദ്ധസമയത്തുള്ള, സമാധാനത്തിന്റെ പ്രാവ് എന്ന ഒരു ശിൽപം പാപ്പായ്ക്കു  സമ്മാനിക്കുകയും ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 ഫെബ്രുവരി 2026, 11:44