തിരയുക

അസീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ ബസിലിക്ക അസീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ ബസിലിക്ക  

യൂറോപ്പിലെ യുവജനങ്ങൾ അസീസിയിൽ ഒന്നിക്കുന്നു

2026 ഓഗസ്റ്റ് 3 മുതൽ 6 വരെ, അസ്സീസ്സിയിൽ വച്ച് യൂറോപ്പിലെ യുവജനങ്ങളുടെ സമ്മേളനം നടക്കുന്നു. " പോവുക! ഫ്രാൻസിസ്കൻ യുവജന സമ്മേളനം" എന്നതാണ് സമ്മേളനത്തിന്റെ പേര്. 18 നും 33 നും ഇടയിൽ പ്രായമുള്ള വിശ്വാസികളും അല്ലാത്തവരുമായ യുവജനങ്ങൾ ഈ സമ്മേളനത്തിൽ പങ്കെടുക്കും.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

ഫ്രാൻസിസ്കൻ ശതാബ്ദിയുടെ ഈ വർഷത്തിൽ, അസീസി നഗരം യൂറോപ്യൻ ഭൂഖണ്ഡത്തിലെമ്പാടുമുള്ള ആയിരക്കണക്കിന് ആൺകുട്ടികളെയും പെൺകുട്ടികളെയും സ്വാഗതം ചെയ്യാൻ ഒരുങ്ങുകയാണ്. " ഗോ! ഫ്രാൻസിസ്കൻ യൂത്ത് മീറ്റിംഗ് " എന്ന അന്താരാഷ്ട്ര സമ്മേളനത്തിൽ, പരസ്പരമുള്ള സൗഹൃദം, പ്രാർത്ഥന, ആഘോഷങ്ങൾ എന്നിവയിലൂടെ, വിശുദ്ധ ഫ്രാൻസിസിന്റെ സമാധാന സന്ദേശം എല്ലാവരിലേക്കും എത്തിക്കുക എന്നതാണ് പ്രധാന ലക്‌ഷ്യം.

2026 ഓഗസ്റ്റ് 3 മുതൽ 6 വരെ നടക്കുന്ന ഈ പരിപാടി , 18 നും 33 നും ഇടയിൽ പ്രായമുള്ള വിശ്വാസികളും അല്ലാത്തവരുമായ യുവജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടാണ് നടത്തുന്നത്. സാർവത്രിക സാഹോദര്യത്തിന്റെ പശ്ചാത്തലത്തിൽ ജീവിതത്തിലെ അടിസ്ഥാന വിഷയങ്ങൾ ഈ സമ്മേളനത്തിൽ യുവജനങ്ങൾ ചർച്ച ചെയ്യും.

ഫ്രാൻസിസ്കൻ സഭയിലെ വിവിധ അംഗങ്ങളും, അസീസി നഗരവും, രൂപതയും സംയുക്തമായിട്ടാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. സഹോദരീസഹോദരന്മാരിൽ, പ്രത്യേകമായും  ദരിദ്രരിലും ഏറ്റവും ചെറിയവരിലും ദൈവത്തിന്റെ മുഖം കണ്ടെത്താൻ യുവാക്കളെ സഹായിക്കാൻ ഈ സമ്മേളനം ലക്‌ഷ്യം വയ്ക്കുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 ഫെബ്രുവരി 2026, 13:08