തിരയുക

ക്യൂബയിലെ മെത്രാന്മാർ(ഫയൽ ചിത്രം) ക്യൂബയിലെ മെത്രാന്മാർ(ഫയൽ ചിത്രം) 

ക്യൂബൻ മെത്രാന്മാരുടെ ആദ് ലിമിന സന്ദർശനം മാറ്റിവച്ചു

ക്യൂബ രാജ്യത്തിന്റെ സാമൂഹിക-സാമ്പത്തിക സ്ഥിതി വഷളായിക്കൊണ്ടിരിക്കുന്നതിനാൽ, ഫെബ്രുവരി 16 മുതൽ 20 വരെ നടത്താൻ നിശ്ചയിച്ചിരുന്ന മെത്രാന്മാരുടെ ആദ് ലിമിന സന്ദർശനം മാറ്റിവച്ചു

വത്തിക്കാൻ ന്യൂസ്

ക്യൂബ രാജ്യത്ത് വഷളായിക്കൊണ്ടിരിക്കുന്ന സാമൂഹിക-സാമ്പത്തിക സ്ഥിതിഗതികൾ,  വളരെയധികം അസ്ഥിരതയും അനിശ്ചിതത്വവും സൃഷ്ടിക്കുന്നതിനാൽ, ഫെബ്രുവരി 16 മുതൽ 20 വരെ വത്തിക്കാനിൽ നടക്കാനിരുന്ന ആദ് ലിമിന സന്ദർശനം, മറ്റൊരു അവസരത്തിലേക്ക് മാറ്റിവച്ചുവെന്നു, മെത്രാന്മാർ പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ പറഞ്ഞു. 

മാതൃരാജ്യത്തിനായി തങ്ങൾ  പ്രാർത്ഥിക്കുന്നത് തുടരുന്നുവെന്നും, പാപ്പായോടും, പരിശുദ്ധ സിംഹാസനത്തോടുമുള്ള തങ്ങളുടെ സ്നേഹവും കൂട്ടായ്മയും പുതുക്കുന്നുവെന്നും, പ്രസ്താവനയിൽ  മെത്രാന്മാർ എടുത്തു പറഞ്ഞു. ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുകൊണ്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉത്തരവിനെത്തുടർന്ന് രാജ്യത്ത് രൂക്ഷമായ ഊർജ്ജ പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിലാണ് മെത്രാന്മാർ ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്.

എല്ലാ നേതാക്കളോടും ആത്മാർത്ഥവും ഫലപ്രദവുമായ സംഭാഷണം പ്രോത്സാഹിപ്പിക്കാനും, അക്രമങ്ങളും,  പ്രിയപ്പെട്ട ക്യൂബൻ ജനതയുടെ കഷ്ടപ്പാടുകൾ വർദ്ധിപ്പിക്കുന്ന സാഹചര്യങ്ങളും ഒഴിവാക്കുവാനും ലിയോ പതിനാലാമൻ പാപ്പായും  ഏവരെയും ക്ഷണിച്ചിരുന്നു.   ക്യൂബയിലെ മെത്രാന്മാർക്ക് തന്റെ പിന്തുണയും പാപ്പാ അറിയിച്ചിരുന്നു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 ഫെബ്രുവരി 2026, 11:41