മ്യന്മാറിൽ നിന്നുള്ള ഒരു പഴയ ദൃശ്യം മ്യന്മാറിൽ നിന്നുള്ള ഒരു പഴയ ദൃശ്യം  (AFP or licensors)

മ്യന്മാറിൽ വിശുദ്ധ പാട്രിക്കിൻറെ കത്തീദ്രൽ അഗ്നിക്കിരയായി!

വിശുദ്ധ പാട്രിക്കിൻറെ തിരുന്നാളിൻറെ തലേന്ന്, മാർച്ച് 16-ന് ഞായറാഴ്ച, മ്യന്മാറിൻറെ സൈന്യം-എസ്.എ.സി (SAC-State Administration Council) ആ പ്രദേശത്തു നടത്തിയ സൈനികനടപടിയിൽ ബന്മാവ് രൂപതയുടെ കത്ത്രീദ്രൽ കത്തി നശിച്ചു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

മ്യന്മാറിലെ ബന്മാവ് രൂപതയുടെ, വിശുദ്ധ പാട്രിക്കിൻറെ നാമത്തിലുള്ള കത്തീദ്രൽ അഗ്നിക്കിരയാക്കപ്പെട്ടു.

വിശുദ്ധ പാട്രിക്കിൻറെ തിരുന്നാളിൻറെ തലേന്ന്, മാർച്ച് 16-ന് ഞായറാഴ്ച, മ്യന്മാറിൻറെ സൈന്യം-എസ്.എ.സി (SAC-State Administration Council)  ആ പ്രദേശത്തു നടത്തിയ സൈനികനടപടിയിലാണ് കത്തീദ്രലിന് തീപിടിച്ചത്.

ബന്മാവ് രൂപതാ കാര്യാലയങ്ങളും വിദ്യാലയവും അടങ്ങിയിരുന്ന കെട്ടിടസമുച്ചയം ഇക്കാഴിഞ്ഞ ഫെബ്രുവരി 26-ന് കത്തി നശിച്ചിരുന്നു. 2006-ലാണ് ബന്മാവ് രൂപത സ്ഥാപിതമായത്. ബിഷപ്പ് റെയ്മണ്ട് സുംലുത്ത് ഗം ആണ് രൂപതാ ഭരണസാരഥി.

ഇപ്പോൾ സംജാതമായിരിക്കുന്ന സംഘർഷാവസ്ഥയ്ക്കു മുമ്പ് ഈ രൂപതയുടെ അതിർത്തിക്കുള്ളിൽ നാലുലക്ഷത്തിലേറെ നിവാസികളുണ്ടായിരുന്നു. ഇവരിൽ കത്തോലിക്കരുടെ സംഖ്യ 27000 ആയിരുന്നു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 മാർച്ച് 2025, 12:14