ആന്ധ്രപ്രദേശിലെ കടപ്പാ രൂപതയ്ക്ക് പുതിയ ഭരണസാരഥി!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ആന്ധ്രപ്രദേശിലെ കടപ്പാ രൂപതയുടെ പുതിയ മെത്രാനായി രൂപതാവൈദികൻ പോൾ പ്രകാശ് സജിനലയെ പാപ്പാ നാമനിർദ്ദേശം ചെയ്തു.
എട്ടാം തീയതി ശനിയാഴ്ച (08/03/25) ആണ് ഫ്രാൻസീസ് പാപ്പാ ഈ നിയമന ഉത്തരവ് പുറപ്പെടുവിച്ചത്.
കടപ്പാ രൂപതയിൽപ്പെട്ട ബദ്വേൽ എന്ന സ്ഥലത്ത് 1960 നവമ്പർ 28-നായിരുന്നു നിയുക്തമെത്രാൻ പോൾ പ്രകാശ് സജിനലയുടെ ജനനം. ചെന്നൈയിലെ പൂനമല്ലിയിലെ തിരുഹൃദയ സെമിനാരിയിൽ വൈദികപഠനം പൂർത്തിയാക്കിയ അദ്ദേഹം ഡെൽഹി സർവ്വകലാശാലയിൽ നിന്ന് പത്രപ്രവർത്തനത്തിൽ ഡിപ്ലോമ കരസ്ഥമാക്കുകയും 1987 ഏപ്രിൽ 27-ന് പൗരോഹിത്യം സ്വീകരിക്കുകയും ചെയ്തു.
ഇടവകയിൽ സഹവികാരി, വികാരി എന്നീ നിലകളിൽ അജപാലന ശുശ്രൂഷ നിർവ്വഹിച്ച അദ്ദേഹം റോമിലെത്തുകയും 1994-1998 വരെയുള്ള കാലയളവിൽ റോമിലെ ഉർബനിയാന പൊന്തിഫിക്കൽ സർവ്വകലാശാലയിൽ ചേരുകയും ബൈബിൾ ദൈവവിജ്ഞാനീയത്തിൽ ഡോക്ടറേറ്റു നേടുകയും ചെയ്തു. നാട്ടിൽ തിരിച്ചെത്തിയ അദ്ദേഹം ഹൈദെരാബാദ് സെൻറ് ജോൺസ് സെമിനാരിയിൽ പ്രൊഫസർ ആയിരിക്കവെയാണ് കടപ്പാരൂപതയുടെ മെത്രാനായി നിയമിതനായത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: