കർദിനാൾമാരുടെ എണ്ണത്തിൽ കുറവ്
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
ജൂലൈ പതിനൊന്നാം തീയതി നിര്യാതനായ കർദിനാൾ ലോറെൻ മൊൺസെങ്‌വോ പസിഞ്ഞായുടെ (Cardinal Laurent Monsengwo Pasinya) മരണത്തോടെയാണ് കർദ്ദിനാൾ സംഘത്തിന്റെ എണ്ണത്തിൽ കുറവു വന്നു.
പുതിയ കണക്കുകൾ പ്രകാരം 221 കർദിനാൾമാരാണ് കത്തോലിക്കാസഭയിൽ ഉള്ളത്. ഇവരിൽ 124 പേർ മാർപാപ്പാമാരെ തിരഞ്ഞെടുക്കുന്നതിനുള്ള അവകാശം ഉള്ളവരും, 97 പേര് അല്ലാത്തവരുമാണ്.
പോൾ ആറാമാൻ പാപ്പാ 1973ൽ മാർപാപ്പാമാരെ തിരഞ്ഞെടുക്കാൻ വോട്ടവകാശമുള്ള കർദിനാൾമാരുടെ എണ്ണം 120 ആയി നിജപ്പെടുത്തിയിരുന്നു. പിന്നീട് വന്ന വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായും ബെനഡിക്ട് പതിനാറാമൻ എമിരറ്റസ് പാപ്പായും ഇത് സ്ഥിരീകരിച്ചിരുന്നു എങ്കിലും വോട്ടവകാശമുള്ള കർദിനാൾമാരുടെ എണ്ണം പലപ്പോഴും ഇതിലധികമായിരുന്നു.
കേരളത്തിൽനിന്നുള്ള രണ്ട് കർദിനാൾമാരുൾപ്പെടെ ഭാരതത്തിൽനിന്ന് നാല് കർദിനാൾമാരാണ് നിലവിലുള്ളത്. ഇവരിൽ മൂന്നു പേർക്കാണ് മാർപാപ്പയെ തിരഞ്ഞെടുക്കാനുള്ള വോട്ടവകാശം ഉള്ളത്.
കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ളിക്കിലെ കിൻഷാസ അതിരൂപതയുടെ മുൻമെത്രാൻ ആയിരുന്നു, കഴിഞ്ഞ ജൂലൈ പതിനൊന്നാം തീയതി മരണമടഞ്ഞ കർദിനാൾ പസിഞ്ഞാ.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: